ന്യൂഡൽഹി: പാര്‍ലമെൻറ് അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ. ഇടപാടുകൾ നടത്തിയത് ഓമിഡയാറിെൻറ പ്രതിനിധി എന്ന നിലയിലാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി താൻ ആപ്പിള്‍ബൈയുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ജയന്ത് സിൻഹ വ്യക്തമാക്കി.
ഓമിഡയാര്‍ നെറ്റ് വര്‍ക്ക് കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു താൻ. യു.എസ് കമ്പനി ഡി.ലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഒാമിഡയാർ പ്രതിനിധിയായ താൻ ഇടപാടുകൾ നടത്തിയത്. പുറത്തുവന്നിരിക്കുന്ന പാരഡൈസ് പേപ്പറിലുള്ളത് ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും അദ്ദേഹം അറിയിച്ചു. 2013 ലാണ് ഓമിഡയാര്‍ നെറ്റ് വര്‍ക്കിൽ നിന്നും രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്. താൻ നടത്തിയ ഇടപാടുകെളല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെന്നും ജയന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ലോകത്തെ പ്രധാനപ്പെട്ട സംഘടനയായ ഒാമിഡിയാർ നെറ്റ് വർക്കിെൻറ പാട്ണർ എന്ന രീതിയിൽ കമ്പനിയുടെ പ്രതിനിധിയായ ഡി.ലൈറ്റ് ബോർഡിന് വേണ്ടിയാണ് താൻ പ്രവർത്തിച്ചത്. ഒാമിഡിയാറിൽ നിന്നും രാജിവെച്ച ശേഷവും ഡി.ലൈറ്റ് ബോർഡിെൻറ സ്വതന്ത്ര ഡയറക്ടറായി തുടർന്നിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുമ്പ് ഡി.ലൈറ്റ് ബോർഡിൽ നിന്നും രാജിവെക്കുകയും കമ്പനിയുമായുള്ള വിധേയത്വം പൂർണമായും ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, നീരാ റാഡിയ എന്നിവരുള്‍പ്പെടെയുള്ള 714 ഇന്ത്യൻ കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ് പാരഡൈസ് പേപ്പറിലൂടെ പുറത്തായത്. ജര്‍മന്‍ ദിനപത്രമായ സിഡ്‌ഡോയിച്ചെ സെയ്തൂങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.