Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ടു പേരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ചക്തരാസ് കാൻഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള പാകിസ്താൻ സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
സോപോറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ലാഹോർ സ്വദേശി ഹൻസല്ലയെ സുരക്ഷാസേന വധിച്ചിരുന്നു. സലൂറ മേഖലയിലെ പാനിപോറ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മാഗസിനുകളും കണ്ടെത്തിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. മേഖലയിൽ ഭീകരർക്കായി സംയുക്തസേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.