ശ്രീനഗറില്‍ ലഷ്കര്‍-ഇ-ത്വയിബ കമാന്‍ഡര്‍ അബ്രാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ മലൂറ പരിപോറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍-ഇ-ത്വയിബ കമാന്‍ഡര്‍ അബ്രാര്‍ കൊല്ലപ്പെട്ടുവെന്ന് കാശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി ) വിജയ് കുമാര്‍ പറഞ്ഞു. ഇതോടൊപ്പം,

ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ദേശീയപാതയില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ച് ജമ്മു കശ്മീര്‍ പൊലീസിന് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. ഇതനുസരിച്ച്, പരിംപോറ നാക്കയില്‍ വാഹനം തടഞ്ഞ്, നടത്തിയ പരിശോധനയ്ക്കിടയില്‍ പിന്‍സീറ്റില്‍ ഇരുന്നയാള്‍ ബാഗ് തുറന്ന്, ഗ്രനേഡ് പുറത്തെടുത്തതായി ഐ.ജി.പി പറയുന്നു. ഇവരെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മുഖംമൂടി അഴിച്ച ശേഷമാണ് ഇയാള്‍ തീവ്രവാദിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പറയുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും മല്‍ഹൂറയിലെ വീട്ടി3453 എകെ -47 സൂക്ഷിച്ചിരുന്നതായി മനസിലാക്കി. ആയുധം വീണ്ടെടുക്കുന്നതിനായി അദ്ദേഹത്തെ ആ വീട്ടിലേക്ക് കൊണ്ടുപോയി. ഇതേസമയം, വീടിനുള്ളില്‍ ഒളിച്ചിരുന്നൊരാള്‍ വെടിയുതിര്‍ത്തു. ഇതിനിടയില്‍ അബ്രാര്‍ കൊല്ലപ്പെട്ടു. മൂന്ന്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

Tags:    
News Summary - Pakistani terrorist and top LeT commander killed in encounter with security forces in J-K's Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.