ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിനു സമീപം പാകിസ്താെൻറ ഡ്രോണ്‍ (ആളില്ലാ പേടകം) ഇന്ത്യ ന് സുരക്ഷാസേന വെടിവെച്ചു വീഴ്ത്തി. തിങ്കളാഴ്ച രാവിലെ 11.30ന് വെടിവെച്ചിട്ടത്.
വ് യോമസേനയുടെ റഡാറുകളില്‍ തെളിഞ്ഞ പാക് ഡ്രോണിനുനേരെ സുഖോയ് 30എം.കെ.ഐ യുദ്ധവിമാനം വെടി യുതിർത്തതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ഡ്രോണിെൻറ അവശിഷ്ടങ്ങള്‍ പാകിസ്താെൻ റ ഫോര്‍ട്ട് അബ്ബാസിനു സമീപമാണ് പതിച്ചതെന്ന് ‘ടൈംസ് നൗ’ റിപ്പോര്‍ട്ടു ചെയ്തു.
ബി.എസ്.എഫ് ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്തിലെ കച്ചിനു സമീപം പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടിരുന്നു.
കശ്മീരിൽ ജയ്ശ് ആക്രമണനീക്കം തകർത്തെന്ന് പൊലീസ്
ജമ്മു: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം കശ്മീരിലെ അഖ്നൂർ, പൂഞ്ച് മേഖലകളിൽ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യത്തിെൻറ ഷെല്ലാക്രമണം. സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ടായിരുന്നു തിങ്കളാഴ്ച ആക്രമണമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, കശ്മീരിൽ ഭീകരസംഘടന ജയ്ശെ മുഹമ്മദിെൻറ ആക്രമണനീക്കം തകർത്തതായി പൊലീസ്. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ഫെബ്രുവരി 24ന് സൈനികനീക്കത്തിൽ കൊല്ലപ്പെട്ട ഭീകരൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവന്നതോടെയാണ് വൻ ആക്രമണത്തിെൻറ ചുരുളഴിഞ്ഞത്.
ജമ്മു ജില്ലയിലെ അഖ്നൂറിൽ തിങ്കളാഴ്ച പുലർച്ച മൂന്നു മണി മുതൽ 6.30 വരെയാണ് പാക് ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു. സൈന്യം കനത്ത തിരിച്ചടി നൽകി.
പൂഞ്ചിൽ വൈകീട്ട് 5.30ഒാടെയായിരുന്നു ആക്രമണം. പൂഞ്ച്, രജൗരി ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ കുടുംബത്തിലെ മൂന്നു േപരടക്കം നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
50ലേറെ തവണയാണ് പാക് സേന വെടിനിർത്തൽ ലംഘിച്ചത്. ജയ്ശെ മുഹമ്മദ് താവളത്തിനുനേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിനുശേഷം പാക് സേന വെടിനിർത്തൽ ലംഘിക്കുന്നത് ആവർത്തിക്കുന്നതിെൻറ സൂചനയാണ് പുതിയ ആക്രമണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.