Posted On
date_range Updated On
date_range പാക് സൈനിക ഹെലികോപ്റ്റർ തകർന്നു; കമാൻഡർ അടക്കം ആറ് മരണം
ഇസ്ലാമാബാദ്: കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറുപേർ മരിച്ചു. ഇസ്‌ലാമാബാദ് പാകിസ്താന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത് . ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി, ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) തുടങ്ങിയവരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.
ബലൂചിസ്താനിലെ ലാസ്‌ബെലയിൽവെച്ചായിരുന്നു അപകടം . ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബലൂചിസ്താനിലെ പ്രളയ ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.