യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ഇന്ത്യയുടെ ശ്രമം എതിര്‍ക്കുന്നുവെന്ന് പാകിസ്താന്‍

ന്യൂയോര്‍ക്: യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമം പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് പാകിസ്താന്‍. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പാകിസ്താന്‍ അംബാസഡര്‍ മലീഹാ ലോധിയാണ് ഇക്കാര്യം പറഞ്ഞത്. കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ദീര്‍ഘകാല ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇന്ത്യയുടെ വാദം ബാലിശമാണ്.

സ്ഥിരാംഗത്വം നല്‍കുന്നതിലൂടെ ഏതാനും ചില രാജ്യങ്ങളുടെ അധികാരവും കുത്തകാവകാശവും സംരക്ഷിക്കപ്പെടുക മാത്രമേയുള്ളൂവെന്നും അവര്‍ പറഞ്ഞു.

അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ക്കു പുറമെ 10 താല്‍ക്കാലിക അംഗങ്ങളുള്‍പ്പെടെ 15 രാജ്യങ്ങളാണ് യു.എന്‍ രക്ഷാസമിതിയിലുള്ളത്. അതേസമയം, രക്ഷാസമിതിയിലെ മൊത്തം അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണെമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

 

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.