ഇസ്ലാമാബാദ്: കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ പ്രസ്താവനയെ സ്വാഗതം ചെയ്ത് പാകിസ്താൻ. പാക് വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം രാത്രി വാർത്ത കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
കശ്മീരിൽ ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാവാൻ അനുവദിക്കരുത്. മേഖലയിലെ പ്രശ്ന പരിഹാരത്തിനും സമാധാനം ഉറപ്പ് വരുത്തുന്നതിനും ബഹുമുഖ സംഭാഷണം വേണം. കശ്മീർ പ്രശ്നത്തിൽ ഞങ്ങൾക്ക് ഭാഗഭാക്കാകാൻ കഴിയും എന്നായിരുന്നു ഉർദുഗാെൻറ പ്രസ്താവന.
ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി തുർക്കിയിൽ വിയോൺ ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെയാണ് ഉർദുഗാൻ ഇക്കാര്യം പറഞ്ഞത്. അതേസമയം കശ്മീർ പ്രശ്ന പരിഹാരത്തിന് മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഉർദുഗാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തുകയും ഭീകരവിരുദ്ധ പോരാട്ടം, വാണിജ്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിൽ ഒപ്പു വക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.