നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെപ്പ്; രണ്ടു മരണം 

ആർ.എസ്.പുര: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പ്രദേശങ്ങളിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു മരണം. 12 പേർക്ക് പരിക്ക്. സിവിലിയൻമാരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ആർ.എസ്.പുര സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. 

പാക് വെടിവെപ്പിൽ ആർ.എസ് പുര സെക്ടറിൽ നാലു പേർക്കും റാംഗാഹ് സെക്ടറിൽ രണ്ടു പേർക്കും കത്വയിലെ ഹിരാനഗർ സെക്ടറിൽ അഞ്ചു പേർക്കും പരിക്കേറ്റിട്ടുണ്ട്. 

പാക് സൈന്യത്തിന്‍റെ പ്രകോപനത്തെ തുടർന്ന് അതിർത്തിരക്ഷാസേന ആരംഭിച്ച പ്രത്യാക്രമണം ഇപ്പോഴും തുടരുകയാണ്. ആർ.എസ്.പുര സെക്ടറിൽ കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാനും 17കാരിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പാകിസ്താൻ വീണ്ടും ആക്രമണം ആരംഭിച്ചത്. 

രണ്ടു ദിവസം മുമ്പ് പാക് ആക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യൻ സൈന്യം നൽകിയിരുന്നു. പൂഞ്ച് സെക്ടറിൽ ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. 
 

Tags:    
News Summary - Pakistan violates ceasefire in RS Pura sector -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.