പൂഞ്ച് സെക്ടറിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ നിയന്ത്രണരേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രകോപനമില്ലാതെ ആണ് പാക് സൈന്യത്തിന്‍റെ വെടിവെപ്പ്. മോർട്ടാറുകൾ ഉപയോഗിച്ചുള്ള ശക്തമായ വെടിവെപ്പായിരുന്നു നടന്നതെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്.

2016ൽ പാക് സൈന്യം 228 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇൗ വർഷം 508 വെടിനിർത്തൽ ലംഘനങ്ങളാണ് പാകിസ്താൻ നടത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

Tags:    
News Summary - Pakistan violates ceasefire in J-K's Poonch sector- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.