Posted On
date_range Updated On
date_range പൂഞ്ച്, രജൗരി ജില്ലകളിൽ പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലെ കസ്ബ, കിർനി സെക് ടറുകളിലെ നിയന്ത്രണരേഖയിലാണ് ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് പാക് സേന വെടിവെപ്പ് നടത്തിയത്.
രജൗരിയിലെ നൗഷാര സെക ്ടറിലാണ് രണ്ടാമത് വെടിവെപ്പ് നടന്നത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഏപ്രിൽ 12ന് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പ്രകോപനമില്ലാത്ത പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു കുട്ടി അടക്കം മൂന്നു പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.