Posted On
date_range Updated On
date_range ജമ്മുവിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ഹിരാനഗർ സെക്ടറിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്ച രാവിലെ ഹിരാനഗർ മേഖലയിൽ പാകിസ്താൻ വെടിയുതിർക്കുകയായിരുന്നു. പ്രകോപനമൊന്നും കൂടാതെ കത്വ ജില്ലയിൽ പാക് പട്ടാളക്കാർ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തിയതുമായാണ് വിവരം.
വെളുപ്പിന് 5.10ന് ബി.എസ്.എഫ് ജവാൻമാർ പാക് ചാര ഡ്രോൺ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഡ്രോണിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തു. താൻഡർ മേഖലയിൽ വെള്ളിയാഴ്ച പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചതായും ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.