ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ തെളിവുണ്ടെങ്കിൽ അവയുടെ വിശ ദാംശം ലഭ്യമാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ശാഹ് മഹ്മൂദ് ഖുറൈശി ആവശ്യപ്പെ ട്ടു. ഇന്ത്യയുടെ പക്കലുള്ള തെളിവ് കൈമാറിയാലുടൻ തങ്ങൾ നടപടിയെടുക്കുമെന്നും ശാഹ് മഹ്മൂദ് അവകാശപ്പെട്ടു. ഭീകരാക്രമണത്തിലെ ചാവേറായ ആദിൽ അഹ്മദ് ഡാറിെൻറ 2017 മുതലുള്ള അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച് വിശദീകരണം നൽകാൻ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും പാക് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിെൻറ അവകാശവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഖുറൈശി തുടർന്നു. പുൽവാമ ആക്രമണത്തെക്കുറിച്ച ആരോപണങ്ങൾ പാകിസ്താൻ തള്ളിയതാണെന്നും ഇത്തരത്തിലുള്ള മുൻ സംഭവങ്ങളിലും ഇന്ത്യയുടെ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിനുശേഷം ഏതെങ്കിലും തരത്തിലുള്ള അന്വേഷണമില്ലാതെ കുറഞ്ഞ സമയംകൊണ്ടാണ് ഇൗ ആരോപണങ്ങൾ നടത്തുന്നത്.
ഇത്തരമൊരു ഭീകരാക്രമണത്തിലേക്ക് നയിച്ച സ്വന്തം സുരക്ഷയെയും രഹസ്യാന്വേഷണ വീഴ്ചകളെയുംകുറിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഇന്ത്യ ആത്മപരിശോധന നടത്തണമെന്നും പാക് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.