ബംഗളൂരു: സാറ്റലൈറ്റ് ഫോണിലൂടെ കർണാടകയിൽനിന്നു പാകിസ്താനിലേക്ക് അജ്ഞാതൻ ഫോൺ വ ിളിച്ചുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്ത മാക്കി. സാറ്റലൈറ്റ് ഫോൺ വിളിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസങ്ങളിലായി ബംഗളൂരുവിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഫോൺ കാൾ സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും കർണാടക പൊലീസ് നിയോഗിച്ചിട്ടുണ്ട്.
തീവ്രവാദ ഭീഷണിക്ക് സാധ്യതയുണ്ടെന്ന ദേശീയ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കർണാടകയിലെ ബംഗളൂരു, മംഗളൂരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ വിവിധ നഗരങ്ങളിൽ പരിശോധനയും കർശനമാക്കിയത്. ബംഗളൂരുവിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കമാൻഡോകളെയും സുരക്ഷക്കായി നിയോഗിച്ചിരുന്നു. കർണാടകയിൽനിന്നു പാകിസ്താനിലേക്ക് രഹസ്യ ഫോൺ കാൾ ഉൾപ്പെടെ പോയിട്ടുണ്ടെന്ന വിവരത്തിെൻറകൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ബംഗളൂരുവിൽ ഇപ്പോഴും സുരക്ഷപരിശോധന ശക്തമായി തുടരുകയാണ്. ബംഗളൂരു നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം പരിശോധനക്കായി പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ സംശയം തോന്നുന്നവ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.