ന്യൂഡൽഹി: രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ അദാനിക്ക് ഇന്ത്യ- പാക് അതിർത്തിയിൽ ഒരു കിലോമീറ്റർ അകലത്തിലുള്ള ഭൂമി സൗരോർജ പാനലുകൾ സ്ഥാപിക്കാൻ നൽകിയതിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതേ തുടർന്ന് സ്പീക്കർ ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി നടപടികളിലേക്കൊന്നും കടക്കാതെ സഭ ഉച്ചക്ക് രണ്ടുമണി വരെ നിർത്തിവെച്ചു.
രണ്ടിന് ലോക്സഭ വീണ്ടും ചേർന്ന് വഖഫ് ജെ.പി.സി റിപ്പോർട്ട് വെച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയുംചെയ്തു.
രാവിലെ 11ന് ലോക്സഭ ചോദ്യോത്തരവേളയിലേക്ക് കടന്നയുടൻ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മണിക്കം ടാഗോൾ എന്നിവർ വിഷയമുന്നയിച്ച് എഴുന്നേറ്റു. തങ്ങൾ അടിയന്തര ചർച്ചക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 12ന് ശൂന്യവേളയിൽ സംസാരിക്കാൻ അനുവദിക്കാമെന്ന സ്പീക്കറുടെ നിർദേശം പ്രതിപക്ഷം തള്ളിയതോടെ ലോക്സഭ രണ്ടുമണി വരെ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.