ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നലെ നിയന്ത്രണ രേഖയോട് ചേർന്ന് പാകിസ്താൻ പ്രകോപനമെന്ന് റിപ്പോർട്ട്. പൂഞ്ചിലെ മാൻകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ ചൊവ്വാഴ്ച രാത്രിയോടെ പാകിസ്താൻ വെടിയുതിർത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വെടിനിർത്തൽ ലംഘനുമുണ്ടായിട്ടില്ലെന്ന് പിന്നീട് ഇന്ത്യൻ സേന അറിയിച്ചു.
രാത്രി 6.30ഓടെ പാക് സൈന്യം ഇന്ത്യൻ മേഖലയിലേക്ക് വെടിയുതിർത്തുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. പാക് പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. നിയന്ത്രണ രേഖലയിൽ 15 മിനിറ്റോളം വെടിവെപ്പ് നീണ്ടതായാണ് വാർത്ത. .
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്കു ശേഷം അതിർത്തിയിലുണ്ടാകുന്ന ആദ്യ വെടിവെപ്പാണിത്. വെടിനിർത്തൽ ധാരണയെ തുടർന്നായിരുന്നു ഇന്ത്യ ഓപറേഷൻ സിന്ദൂർ സൈനിക നടപടി നിർത്തിവെച്ചത്. ഓപറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്നും, പാക് പ്രകോപനമുണ്ടായാൽ തുടരുമെന്നുമായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.