ഗുജറാത്ത് റെയിൽവേ പൊലീസ് ആപ്പിൽ പാക് തീവണ്ടിയുടെ ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് റെയിൽവേ പൊലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ ഇന്ത്യൻ റെയിൽവേയുടെ ട്രെയിനിന് പകരം ഇടംപിടിച്ചത് പാകിസ്താനിലെ ട്രെയിനിന്‍റെ ചിത്രം. തെറ്റ് മനസിലായതോടെ ചിത്രം നീക്കുകയും ചെയ്തു.

യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് റെയിൽവേ പൊലീസ് 'സുരക്ഷിത് സഫർ' എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ശനിയാഴ്ചയായിരുന്നു ആപ് ലോഞ്ച് ചെയ്തത്.

ആപ്പിന്‍റെ ഡാഷ് ബോർഡിൽ കാണുന്ന പച്ച നിറത്തിലുള്ള ട്രെയിൻ ചിത്രം പാകിസ്താനിലെ ട്രെയിനിന്‍റെതാണെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് ആപ്പിൽ നിന്ന് ചിത്രം നീക്കി.

ആപ്ലിക്കേഷൻ ആകർഷണീയമാക്കുന്നതിന്‍റെ ഭാഗമായാണ് ചിത്രങ്ങൾ നൽകിയതെന്നും അശ്രദ്ധമൂലമാണ് പാക് ട്രെയിൻ ചിത്രം ഉൾപ്പെട്ടതെന്നും അധികൃതർ വിശദീകരിച്ചു.

ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് ഏതുസമയത്തും റെയിൽവേ പൊലീസിന്‍റെ സഹായം തേടാനാകും.

Tags:    
News Summary - Pak Train Photo "Inadvertently" Used In Gujarat Rail Police App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.