26/11 മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ ശ്രമം -രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: 2011 സെപ്​തംബർ 26ലെ​ മുംബൈ ഭീകരാക്രമണത്തിൻെറ മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ ശ്രമം നടക്കുന്നുവെന്ന ആ രോപണവുമായി പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​.

സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ഇന്ത്യൻ നാവി​കസേ ന ഭീഷണിയല്ല. ഇന്ത്യൻ മഹാസമു​​ദ്രത്തിൽ ചെറു രാജ്യങ്ങൾക്ക്​ ആത്​മവിശ്വാസം പകരാനും നാവികസേനക്ക്​ കഴിയും. എന്നാൽ, വീണ്ടും മുംബൈ ഭീകരാക്രമണത്തിൻെറ മാതൃകയിൽ ആക്രമണം നടത്താനാണ്​ പദ്ധതിയെങ്കിൽ ഇന്ത്യൻ നാവികസേന അതിനെ ചെറുക്കുമെന്നും രാജ്​നാഥ്​ പറഞ്ഞു. ഐ.എൻ.എസ്​ ഖന്ദേരി നാവിക സേനക്ക്​ സമർപ്പിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എൻ.എസ്​ ഖന്ദേരി ഇന്ന്​ ഇന്ത്യൻ നാവികസേനയുടെ ഭാഗമാണ്​. അതുകൊണ്ട്​ പാകിസ്​താന്​ കൂടുതൽ നാശമുണ്ടാക്കാൻ ഇന്ത്യക്ക്​ സാധിക്കും. 1971ലെ യുദ്ധത്തിൽ നാവികസേന ഇന്ത്യക്കായി നിർണായക പങ്കാണ്​ വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കശ്​മീരിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക്​ ആഗോള സമൂഹത്തിൻെറ പിന്തുണയുണ്ടെന്നും രാജ്​നാഥ്​ വ്യക്​തമാക്കി.

Tags:    
News Summary - Pak planning another 26/11-style attack-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.