പാക് വ്യോമമേഖലയിൽ വിമാനങ്ങൾക്കുള്ള വിലക്ക്​ നീക്കി

ന്യൂഡൽഹി: പാകിസ്​താൻ വ്യോമപാതയിലൂടെ വിമാനങ്ങൾ സർവീസ്​ നടത്തുന്നത്​ വിലക്കിയ നടപടി പിൻവലിച്ച്​ പാകിസ്​താൻ. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാകിസ്​താന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ഇതേ ാടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാന സർവീസുകൾക്ക്​ ആശ്വാസമായി.

ബാലാകോട്ട്​ വ്യോമാക്രമണത്തിന്​ ശേ ഷമാണ്​ പാകിസ്​താൻ തങ്ങളുടെ വ്യോമമേഖല പൂർണമായും അടച്ചിട്ടത്​. വിലക്ക്​ പിൻവലിക്കുന്നതായും ചൊവ്വാഴ്​ച മുതൽ വിമാനങ്ങൾക്ക്​ പാക്​ വ്യോമമേഖലയിലൂടെ പറക്കാമെന്നും പാകിസ്​താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നോട്ടീസിലൂടെ അറിയിച്ചു.

ഫെബ്രുവരി 26 ന്​ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജെയ്​ശെ മുഹമ്മദി​​​​െൻറ തീവ്രവാദ ക്യാമ്പുകൾ വ്യോമസേന തകർത്തതിനെ തുടർന്നാണ്​​ പാകിസ്​താൻ വ്യോമമേഖല പൂർണമായും അടച്ചത്​.

ഇതിന് പിന്നാലെ 11 വ്യോമപാതകളിൽ ​ദക്ഷിണ മേഖലയിലൂടെയുടെയുള്ള രണ്ടെണ്ണം പാകിസ്​താന്‍ തുറന്നിരുന്നു. പാകിസ്​താന്‍ വ്യോമമേഖല അടച്ചതിനെ തുടർന്ന്​ എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകള്‍ വെട്ടിചുരുക്കിയിരുന്നു. വ്യേമപാത അടച്ചതിലൂടെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യക്ക്​ മാത്രം 491 കോടിയുടെ നഷ്​ടമാണ്​ ഉണ്ടായത്​. സ്വകാര്യ വിമാനകമ്പനികളായ സ്​പൈസ്​ജെറ്റിന്​ 30.73 കോടി, ഇൻഡിഗോ 25.1, ഗോ എയർ 2.1 കോടി എന്നിങ്ങിനെ നഷ്​ടം നേരിട്ടിരുന്നു.

Tags:    
News Summary - Pak Opens Its Airspace, Closed Since Balakot Strike- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.