ജോധ്പുർ: പണ്ട് ആരും വിലവെച്ചിരുന്നില്ല ഇവരെ. കാലം കടന്നുപോകവെ അംഗസംഖ്യ കൂടി, അങ ്ങനെ അവരും വോട്ട് ബാങ്കായി. എന്നാൽ, ഇപ്പോഴും രണ്ടാം തരം പൗരന്മാരാണ്. അടിസ്ഥാന ജീവി തസൗകര്യങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ. മറ്റുള്ളവരെപ്പോലെ തങ്ങളെയും കണക്കാക്കുന്ന വർക്കായിരിക്കും ഇത്തവണ വോട്ട് എന്ന് അവർ ആണയിടുന്നു. ഇവർ പാകിസ്താനി ഹിന്ദുക്ക ൾ. വിഭജനത്തെതുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർ. രാജസ്ഥാനിലെ ജോധ്പുരാണ് ഇവരുടെ കേന്ദ്രം.
ഇത്തവണ ആദ്യമായി കോൺഗ്രസ് പാർട്ടിയാണ് ഇവർക്ക് പ്രകടന പത്രികയിൽ ഇടംനൽകിയത്. കുടിവെള്ളം, വൈദ്യുതി, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് കോൺഗ്രസിെൻറ പ്രധാന വാഗ്ദാനങ്ങൾ. ജോധ്പുരിൽ 20,000ത്തോളം േപർക്ക് ഇത്തവണ വോട്ടുണ്ടെന്നാണ് പാക് ഹിന്ദുക്കൾക്കായി പ്രത്യേക സംഘടന നടത്തുന്ന ഹിന്ദു സിങ് സോദ പറയുന്നത്. രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ, ബിക്കാനീർ ജില്ലകളിലായി അഞ്ചു ലക്ഷത്തോളം പാക് ഹിന്ദുക്കളുണ്ടെന്നും സോദ പറയുന്നു. ഇതിൽ രണ്ടു ലക്ഷത്തോളം പേർക്കാണ് ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചത്.
ഏഴുവർഷം രാജ്യത്ത് താമസിച്ചാലാണ് പൗരത്വത്തിന് അപേക്ഷിക്കാൻ യോഗ്യരാവുന്നത്. മറ്റുള്ളവർ വിസ കാലാവധി നീട്ടി ലഭിക്കുന്നതിലൂടെയാണ് ഇവിടെ തുടരുന്നത്. പൗരത്വം ലഭിച്ചാലേ വോട്ടർ പട്ടികയിൽ ഇടംനേടാനും സർക്കാർ പദ്ധതികളുടെ ആനുകൂല്യം നേടാനും കഴിയൂ. പാകിസ്താനിൽ സ്കൂൾ പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയ 22കാരനായ ജഗദീഷ് ഠാകുറിന് പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ ഇവിടെ പഠനം തുടരാൻ കഴിഞ്ഞില്ലെന്ന് സോദ പറയുന്നു. അങ്ങനെ നിരവധി പേരുണ്ട്.
ജോധ്പുർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ മഗ്ര പുഞ്ചില എന്ന ഗ്രാമത്തിലെ ക്യാമ്പിലും നിരവധി പാക് ഹിന്ദുക്കളുണ്ട്. താൽക്കാലിക ഷെഡുകളിൽ വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് ഇവർ കഴിഞ്ഞുകൂടുന്നത്. ചുറ്റിലും കുറ്റിക്കാടുകളാണ്. താമസക്കാർക്ക് പാമ്പ്, തേൾ എന്നിവയുടെ കടിയേൽക്കുന്നതും ഇവിടെ പതിവാണ്. ബി.ജെ.പി തങ്ങൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു കുടിയേറ്റക്കാരൻ പറഞ്ഞു.
ഹിന്ദുക്കളായതിനാൽ ഹിന്ദു പാർട്ടിക്ക് എല്ലാവരും സ്വമേധയാ വോട്ട് ചെയ്തോളും എന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച ബൂത്തിലേക്ക് പോകുന്ന ജോധ്പുരിൽ സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ മകൻ വൈഭവ് ഗെഹ്ലോട്ടാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്താണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.