പാകിസ്​താൻ ഭീകരതയെ മഹത്ത്വവത്​കരിക്കുന്നു -സുഷമ സ്വരാജ്​

ന്യൂയോർക്​: നിരപരാധികളുടെ രക്​തം ചിന്തുന്നതിൽ മടി കാണിക്കാത്ത പാകിസ്​താൻ ഭീകരതയെ മഹത്ത്വവത്​കരിക്കുന്ന രാജ്യമാണെന്ന്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​. അൽഖാഇദ തലവനായ ഉസാമ ബിൻലാദിന്​ അഭയം നൽകിയ രാജ്യമായിരുന്നു പാകിസ്​താനെന്നും യു.എൻ​ പൊതുസഭയുടെ 73ാമത്​ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സുഷമ പറഞ്ഞു.

‘‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരത ഏറെ അകലെയുള്ള ഒന്നല്ല, അതിർത്തി കടന്നുവരുന്നതാണ്​. അയൽരാജ്യം ഭീകരതക്ക്​ വളംവെക്കുക മാത്രമല്ല ചെയ്യുന്നത്​. കപടമായ വാക്കുകൾകൊണ്ട്​ അതിനെ മൂടിവെക്കാൻ കഴിയുന്ന രാജ്യമാണത്​. ചർച്ചകൾ അട്ടിമറിക്കുന്നത്​ ഞങ്ങളാണ്​ എന്നാണ്​ അവർ പറയുന്നത്​. അത്​ തീർത്തും തെറ്റാണ്​. പാകിസ്​താനുമായി ചർച്ചകൾ പലവട്ടം തുടങ്ങിയതാണ്​. അവ നിന്നുപോയിട്ടുണ്ടെങ്കിൽ അത്​ അവരുടെ കാരണം​കൊണ്ടാണ്​’’ -സുഷമ പറഞ്ഞു.

‘‘അമേരിക്ക ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച ഉസാമ ബിൻലാദിന്​ അവരുടെ സുഹ​ൃദ്​രാജ്യമായ പാകിസ്​താനിൽതന്നെ അഭയം ലഭിച്ചതെങ്ങനെയാണ്​. നിരപരാധികളുടെ രക്​തം ചിന്തുന്നതിൽ മടി കാണിക്കാത്ത പാകിസ്​താൻ ഭീകരതയെ മഹത്ത്വവത്​കരിക്കുന്ന രാജ്യമാണ്​’’ -സുഷമ അഭിപ്രായപ്പെട്ടു.

ഭീകരതക്കൊപ്പം കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാന​മാണെന്നും സുഷമ പറഞ്ഞു. ഇതിനെ നേരിടാൻ വികസിത രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ സാമ്പത്തികമായും സാ​േങ്കതികമായും സഹായിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വനിതകളും സമൂഹത്തി​ൽ പിന്നാക്കം നിൽക്കുന്നവരുമടക്കം എല്ലാ വിഭാഗക്കാരുടെയും ഉന്നമനത്തിനായി വിപുലമായ പദ്ധതികളാണ്​ നടപ്പാക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - Pak Glorifies Killers, Blind To Blood of Innocents": Sushma Swaraj At UN-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.