Posted On
date_range Updated On
date_range ഏപ്രിൽ ഫൂളിൽ വീണ് പാക് മുൻ ആഭ്യന്തര മന്ത്രി
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക്കിനെ ഫൂളാക്കി ഏപ്രിൽ ഫൂൾ തമാശ. കഴിഞ്ഞ ദിവസം പാക് തലസ്ഥാനത്തെ പുതിയ വിമാനത്താവളത്തിന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ പേര് നൽകാൻ പോകുന്നതായി പാക് മാധ്യമമായ എക്സ്പ്രസ് ട്രൈബ്യൂണലിലെ വെബ്സൈറ്റിൽ വന്ന വാർത്തയാണ് മന്ത്രിയെ വെട്ടിലാക്കിയത്.
വാർത്തയോട് പ്രതികരിച്ചശേഷമാണ് സംഗതി ഏപ്രിൽ ഫൂൾ ആണെന്ന് മന്ത്രി തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബേനസീർ ഭൂേട്ടായുടെ പേരായിരുന്നു സർക്കാർ നൽകാൻ തീരുമാനിച്ചിരുന്നത്.
'പേരുമാറ്റത്തിനെതിരെ' ശക്തമായി രംഗത്തുവന്ന മന്ത്രി പൊതു സമൂഹത്തെ വേദനിപ്പിച്ചുകൊണ്ടുള്ള സർക്കാറിെൻറ നീക്കം ഉപക്ഷിക്കണമെന്നും സംഭവത്തിൽ അധികൃതർ വ്യക്തമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പടുകയും ചെയ്തപ്പോഴാണ് സംഗതി ഏപ്രിൽ ഫൂളാണെന്ന വിവരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.