ചണ്ഡിഗഢ്: ജി.പി.എസ് ഘടിപ്പിച്ച പാകിസ്താെൻറ ആളില്ലാവിമാനങ്ങൾ (ഡ്രോൺ) 10 കിലോ വര െ ഭാരം വഹിച്ച് എട്ടു തവണകളായി ഇന്ത്യൻ അതിർത്തിയിലേക്ക് പറന്ന് ആയുധങ്ങൾ വിതറിയ െന്ന് പൊലീസ്. പഞ്ചാബിലെ താൻ തരൺ ജില്ലയിൽനിന്ന് ഈ മാസം ആദ്യം ഡ്രോൺ പിടിച്ചെടുത്ത വിവരം ദിവസങ്ങൾക്കുമുമ്പ് പഞ്ചാബ് ഡി.ജി.പി പുറത്തുവിട്ടിരുന്നു.
ഡ്രോണിൽനിന്ന് ആയുധങ്ങളും ആശയ വിനിമയ ഉപകരണങ്ങളടക്കമുള്ളവ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതാദ്യമായാണ് പഞ്ചാബിൽ നിന്ന് ഇത്തരത്തിൽ ഡ്രോൺ കെണ്ടത്തുന്നത്. പാകിസ്താനും ജർമനിയും കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘമായ ‘ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്’ ആണ് ഇതിനു പിന്നിലെന്ന് പഞ്ചാബ് പൊലീസ് ആരോപിച്ചു.
പഞ്ചാബിലും അയൽസംസ്ഥാനങ്ങളിലും സ്േഫാടനങ്ങൾ നടത്താൻ ഈ സംഘം ഗൂഢാലോചന നടത്തിയതായും പറയുന്നു. ഡ്രോണുകൾ കണ്ടെത്തിയതിനു പിന്നാലെ താൻ തരാനിലെ ഗ്രാമത്തിൽനിന്ന് തീവ്രവാദികൾ എന്ന് കരുതുന്ന ബൽവന്ദ് സിങ്, ആകാശ് ദീപ് സിങ്, ഹർഭജൻ സിങ്, ബൽബീർ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തികടന്ന് ആയുധങ്ങൾ എത്തിക്കാൻ ജി.പി.എസ് ഘടിപ്പിച്ച വലിയ ഡ്രോണുകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ച് എ.കെ 47 റൈഫിളുകൾ, 472 തിരകൾ, പിസ്റ്റളുകൾ, വ്യാജ കറൻസികൾ തുടങ്ങിയവയാണ് ഇന്ത്യയിലെത്തിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.