ഇന്ത്യൻ പോസ്റ്റുകൾ തകർത്തെന്ന് പാകിസ്താൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർത്തെന്ന അവകാശവാദവുമായി പാകിസ്താൻ വീണ്ടും രംഗത്ത്. കൃഷ്ണഗാട്ടി, ടാറ്റാപാനി മേഖലകളിലെ ഇന്ത്യൻ ബങ്കറുകൾ തകർത്തതിന്‍റെ 27 സെക്കന്‍റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ, ജൂൺ മൂന്നിന് പകർത്തിയ ദൃശ്യങ്ങൾ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 

നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിന് തിരിച്ചടിയായി അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചെന്ന പാകിസ്താന്‍റെ അവകാശവാദം ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. മുമ്പും ഇന്ത്യൻ പോസ്റ്റുകൾ തകർത്തെന്ന അവകാശവാദവുമായി പാക് സൈന്യം ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ, എഡിറ്റ് ചെയ്ത യൂട്യൂബ് ദൃശ്യങ്ങളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. 

Tags:    
News Summary - Pak Army published Video clip showing of destruction of Indian posts on LOC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.