ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോർട്ട്. അനന്ത്‌നാഗിന്റെ മുകൾ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിൾസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ സംയുക്തമായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്.
പ്രാദേശിക ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള വിവരങ്ങളെയും സാങ്കേതിക തെളിവുകളെയും ആശ്രയിച്ചാണ് ഭീകരരെ തിരയുന്നതെന്ന് ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, നിയന്ത്രണ രേഖയിൽ പാക് സൈന്യം തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘിച്ചു. വെടിവെപ്പുണ്ടായതോടെ സുരക്ഷാ സേന തിരിച്ചടി നൽകുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുപ്‌വാര, ബാരാമുല്ല ജില്ലകൾക്ക് എതിർവശത്തെ പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.