പഹൽഗാം: ജൂൺ-ജൂലൈ മാസങ്ങളിൽ സാധാരണ പഹൽഗാമിലെ ടാക്സി സ്റ്റാൻഡുകളിൽ സഞ്ചാരികളുടെ തിരക്ക് കാരണം കാലുകുത്താൻ കഴിയില്ല. പക്ഷേ ഇന്ന് സ്ഥിതി അതല്ല. ഭീകരവാദി ആക്രമണത്തിൽ 26 പേർ മരിച്ച സംഭവം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയിട്ടും ഇതുവരെ സഞ്ചാരികൾ അധികമായി എത്തി തുടങ്ങിയിട്ടില്ല. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ 100 കണക്കിന് കാബ് ഓപ്പറേറ്റർമാരും ഡ്രൈവർ ഗൈഡുകളും കുതിരക്കാരുമൊക്കെ സാമ്പത്തികമായി കഷ്ടതയിലാണ്. പല കാബ് ഓപ്പറേറ്റർമാരും വാഹനങ്ങളുടെ മാസ അടവിന് പണം കണ്ടെത്താനാകാതെ വിൽക്കാനുള്ള തീരുമാനത്തിലാണ്.
500 നടുത്ത് വാഹനങ്ങളുള്ള ടാക്സി സ്റ്റാൻഡിന്റെ ഇനിയുള്ള പ്രതീക്ഷ അമർനാഥ് യാത്രയിലാണ്. ലക്ഷങ്ങളാണ് തങ്ങൾക്ക് ദിവസവും നഷ്ടമുണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഗവൺമെൻറ് യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും ഒരു കാബ് ഡ്രൈവർ പറയുന്നു.
അടുത്ത് നടന്ന കാബിനറ്റ് മീറ്റിങിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പാർക്കുകളും മറ്റും നിർമിക്കുന്ന കാര്യം ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ലെന്ന് പറയുന്നു. പ്രതിദിനം 3000 രൂപവരെ സമ്പാദിച്ചിരുന്ന തങ്ങൾക്ക് വാഹനങ്ങളുടെ പണം അടയ്ക്കുന്നതിനു പോലും പണം ലഭിക്കുന്നില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.