തന്നെ ബി.​ജെ.പിയാക്കിയത് കോൺഗ്രസെന്ന് പത്മജ വേണുഗോപാൽ: ‘മുരളിയേട്ടൻ പറയുന്നത് കേൾക്കു​മ്പോൾ ചിരി വരുന്നു’

ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. എ​െൻറ മനസി​െൻറ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛ​െൻറ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം.

അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേൾക്കുന്നു. ഉപേക്ഷിക്കട്ടെ. ഈ പറഞ്ഞതൊക്കെ മുരളിയേട്ടൻ തള്ളിപറയുന്ന കാലം വരുമെന്നും പത്മജ പറഞ്ഞു.

അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു. ബി.ജെ.പി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു. യാതൊരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയുടെ ഭാഗമാകുന്നതെന്നും പത്മജ കൂട്ടിച്ചേർത്തു.

ഇതിനിടെ, പത്മജ വേണ​ുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ. മുരളീധരൻ എം.പി രംഗത്തെത്തി. പത്മജയുടെ തീരുമാനത്തോട് അച്ഛ​െൻറ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരൻ പറഞ്ഞു. പത്മജയെ കിട്ടിയതുകൊണ്ട് ബി.ജെ.പിക്ക് കാൽക്കാശി​െൻറ ഗുണം ചെയ്യില്ല. പത്മജക്ക് എന്നും കോൺഗ്രസ് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ​തെറ്റാണ്. ചില വ്യക്‍തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ ഒരിക്കലും വർഗീയതയുമായി സന്ധിചെയ്തിട്ടില്ല. മതേതരമനസുള്ളവർക്കെല്ലം ഈ നീക്കം വേദനയുണ്ടാക്കുന്നതാണ്. വർക്ക് അറ്റ് ഹോമിലുള്ള പത്മജക്ക് പാർട്ടി മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കെ. കരുണാകര​െൻറ അന്ത്യവിശ്രമസ്ഥലത്ത് സംഘികൾ നിരങ്ങാൻ അനുവദിക്കില്ല. പത്മജയുടെ ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും. പാർട്ടിക്കെതിരെ നിൽക്കുന്നത് ഇനി സഹോദരിയായാലും സന്ധിയില്ല. 52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു.

പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാന്‍ എവിടെയും പരാതിപ്പെടാന്‍ പോയിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പത്മജ പറഞ്ഞ ഒരുകാര്യത്തിനും അടിസ്ഥാനമില്ല. ഇത്രയും വളര്‍ത്തിവലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. കോണ്‍ഗ്രസുവിട്ടുപോയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും എടുക്കാത്ത കാലത്ത് ബി.ജെ.പിയുമായി താന്‍ കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഇതിനിടെ, പത്മജക്ക് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നും തൃശ്ശൂരിൽ ഒരു ​വിഭാഗം ബോധപൂർവം തോൽപിക്കുകയായിരുന്നുവെന്നും ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. നിലവിൽ പത്മ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ പിന്തുണ നൽകു​ം. ഞാനൊരിക്കലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്നില്ല. ഡി.സി.സി ഓഫീസിൽ പോലും പോയിട്ടില്ല. പിന്നെ, കോൺഗ്രസ് വിടു​കയെന്നത് പ്രയാസമുള്ള ​ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു.

രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച് വീട്ടിലിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നെ, ചില ബന്ധുക്കളും മറ്റും അഭിപ്രായപ്പെടുകയായിരുന്നു സാധ്യതകളുണ്ടെങ്കിൽ ഉപയോഗിക്കണമെന്ന്. അതനുസരിച്ച് നീക്കമാണ് പത്മജയുടെ ഭാഗത്തുനിന്നുള്ളതെന്നും വേണു​േഗാപാൽ പറഞ്ഞു. പത്മ ചാലക്കൂടിയിൽ ഇത്തവണ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - Padmaja Venugopal says Congress made her BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.