ന്യൂറോളജിസ്റ്റും പത്മശ്രീ പുരസ്​കാര ജേതാവുമായ ഡോ. അശോക്​ പനഗരിയ അന്തരിച്ചു

ജയ്​പുർ: രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റും പത്മശ്രീ പുരസ്​കാര ജേതാവുമായ ഡോ. അശോക്​ പനഗരിയ അന്തരിച്ചു. 71 വയസായിരുന്നു. ജയ്​പുരിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

കോവിഡാനന്തര പ്രശ്​നങ്ങളുണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​.

ഏപ്രിൽ അവസാനത്തോടെ കോവിഡ്​ ബാധിതനായ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തെ രോഗം ഗുരുതരമായി ബാധിച്ചിരുന്നു. തുടർന്ന്​ വീട്ടിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. 48ദിവസ​ത്തെ ചികിത്സക്ക്​ ശേഷം അദ്ദേഹം മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

കോവിഡ്​ വാക്​സിന്‍റെ രണ്ടാമത്തെ ഡോസ്​ സ്വീകരിച്ച്​ 12ാമ​ത്തെ ദിവസമാണ്​ അദ്ദേഹത്തിന്​ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്​. പരിശോധനയിൽ കോവിഡ്​ പോസിറ്റീവാകുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

Tags:    
News Summary - Padma Shri recipient Dr Ashok Panagariya dies of post-COVID complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.