പൗരത്വ ഭേദഗതി: പ്രതിഷേധക്കാർ വെടിവെച്ചെന്ന് പൊലീസ്​; ചിത്രം പുറത്തുവിട്ടു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേർ പൊലീസിനെതിരെ വെടിയുതിർക്കുന്നതായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ട്​ യു.പി പൊലീസ്​. കഴിഞ്ഞ വെള്ളിയാഴ്​ച മീററ്റ്​ നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ നടന്ന ചിത്രങ്ങളാണ്​ പൊലീസ്​ പുറത്തു വിട്ടത്​. മുഖം കറുത്ത തുണി​െകാണ്ട്​ മറച്ച്​ നീല ജാക്കറ്റ്​ അണിഞ്ഞ ഒരാൾ തോക്കു ചൂണ്ടി നടക്കുന്നതാണ് ചിത്രങ്ങളിലൊന്ന്​.

ഇത്തരത്തിലുള്ള ആക്രമണങ്ങളാണ്​ ഡിസംബർ 19നും 21നും ഇടയിൽ തങ്ങൾ നേരിടുന്നതെന്നും തിരിച്ചടിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും െപാലീസ്​ പറയുന്നു. കഴിഞ്ഞ ആഴ്​ചകളിലായി നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ 16 പേർ ഉത്തർപ്രദേശിൽ മരിച്ചിട്ടുണ്ട്​. മീററ്റിൽ മാത്രം ആറ്​ പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

മരിച്ചവരിൽ ഭൂരിഭാഗം പേരുടെ മൃതദേഹത്തിലു​ം വെടിയേറ്റ പാടുകളുണ്ട്​. എന്നാൽ പ്ലാസ്​റ്റിക്​ പെല്ലറ്റുക​ളും റബർ ബുള്ളറ്റുകളുമല്ലാതെ തങ്ങൾ വെടിയുതിർത്തിട്ടില്ലെന്നാണ്​​ യു.പി പൊലീസി​​​െൻറ​ വാദം. ബിജ്​നോറിൽ പൊലീസ്​ നടത്തിയ വെടിവെപ്പിൽ 20കാരൻ മരിച്ചിരുന്നു.

സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്ന്​ യു.പി ഉപമുഖ്യമന്ത്രി ദിനേശ്​ ശർമ പറഞ്ഞു. 21 ജില്ലകളിലുണ്ടായ അക്രമസംഭവങ്ങളിൽ 288 ​പൊലീസുകാർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നും 62 പൊലീസുകാർക്ക്​ വെടിയേറ്റിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - P Police Release Videos, Photographs Of Protesters Shooting At Cops -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.