മുറ്റത്ത്​ ഉലാത്തി, കഞ്ഞികുടിച്ച്​ ചിദംബരത്തി​െൻറ തിഹാർ പ്രഭാതം

ന്യൂഡൽഹി: രാവിലെ ആറുമണിയോടെ ഉണർന്ന്​ ജയിൽ മുറ്റത്ത്​ ചെറിയ നടത്തം, അതുകഴിഞ്ഞ്​ ചായ, പാൽ, തുടർന്ന്​ കുറച്ച്​ കഞ്ഞി. മുൻ ധനമന്ത്രി പി. ചിദംബരത്തി​​െൻറ തിഹാർ ജയിലിലെ ആദ്യ പ്രഭാതം ഇങ്ങനെയായിരുന്നുവെന്ന്​ ജയിൽവൃത്തങ്ങൾ പറഞ്ഞു.

രാവിലെ തന്നെ മതഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം കണ്ണോടിച്ചു. പത്രങ്ങളും അദ്ദേഹത്തിന്​ നൽകി. ഐ.എൻ.എക്​സ്​ മീഡിയ കേസിൽ ചിദംബരത്തി​​െൻറ 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയാണ്​ വെള്ളിയാഴ്​ച തുടങ്ങിയത്​. സാമ്പത്തിക കുറ്റങ്ങൾക്ക്​ ശിക്ഷിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന ജയിൽ നമ്പർ ഏഴിലാണ്​ ചിദംബരവും ഉള്ളത്​.

വ്യാഴാഴ്​ച വൈകീട്ട്​ ജയിലിൽ എത്തിച്ച ചിദംബരം രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിൽ വായനശാല അദ്ദേഹത്തിന്​ ഉപയോഗിക്കാം. നിശ്ചിത സമയം ടെലിവിഷൻ കാണാനും അനുമതി നൽകിയിട്ടുണ്ട്​. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തി​​െൻറ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു

Tags:    
News Summary - p chidambaram in thihar jail -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.