മതനിരപേക്ഷതയെ സർക്കാർ വെല്ലുവിളിക്കുന്നു -മോദിയെ വിമർശിച്ച്​ ചിദംബരം

ന്യൂഡൽഹി: പൗ​ര​ത്വ നി​​യ​​മ​​ഭേ​​ദ​​ഗ​​തിയെ വിമർശിക്കുന്ന കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ പാ​​കി​​സ്​​​താ​​നി​​ൽ​​നി​​ന്ന്​ വ​​രു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം ന​​ൽ​​കാ​​ൻ തയാറാകുമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ വിമർശിച്ച്​ പി.ചിദംബരം. പാക്​ പൗരൻമാർക്ക്​ ഇന്ത്യൻ പൗരത്വം നൽകുന്നതി​​​െൻറ ആവശ്യമില്ല. മതനിരപേക്ഷത, സഹിഷ്​ണുത, മനുഷ്യത്വം എന്നീ മൂല്യങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണോയെന്നും ചിദംബരം ചോദിച്ചു.

നിലവിൽ പാക്​ പൗരൻമാരായവർക്ക്​ ഇന്ത്യൻ പൗരത്വം നൽകുന്നതി​​​െൻറ ആവശ്യമെന്താണ്​. പ്രതിപക്ഷത്തിന്​ നേരെ വെല്ലുവിളികൾ ഉയർത്തുന്നതി​​​െൻറ അർഥമെന്താണ്​ -ചിദംബരം ട്വിറ്ററിലൂടെ ആരാഞ്ഞു.

വിദ്യാർഥികളും യുവജനതയും പുരോഗമനവും മതനിരപേക്ഷതയും സഹിഷ്​ണുതയും മനുഷ്യത്വ മൂല്യങ്ങളും ഉള്ളവരാണെന്നതിൽ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ​​ന്ത്യ​​ക്കാ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കാ​​നും ആ​​ർ​​ക്കെ​​ങ്കി​​ലും ​േദാ​​ഷം ചെ​​യ്യാ​​നു​​മു​​ള്ള​​ത​​ല്ല പൗ​ര​ത്വ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യെന്നും മു​​സ്​​​ലിം​​ക​​ൾ​​ക്കി​​ട​​യി​​ൽ ഭ​​യ​​പ്പാ​​ടു​​ണ്ടാ​​ക്കാ​​ൻ കോൺഗ്രസ്​ നു​​ണ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യാ​​ണ്​ എന്നുമായിരുന്നു മോദിയുടെ പ്രസ്​താവന. ഝാർഖണ്ഡിലെ റാലിയിലാണ്​ മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്​. പാ​​കി​​സ്​​​താ​​നി​​ൽ​​നി​​ന്ന്​ വ​​രു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം ന​​ൽ​​കാ​​ൻ കോ​​ൺ​​ഗ്ര​​സും സ​​ഖ്യ​​ക​​ക്ഷി​​ക​​ളും ത​​യാ​​റാ​​ണോ​​യെന്നും മോദി ചോദിച്ചിരുന്നു.

Tags:    
News Summary - P Chidambaram Counters PM Modi on Pak citizenship remark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.