ഡൽഹി തീപിടിത്തം; ഹോട്ടൽ ഉടമ അറസ്​റ്റിൽ

ന്യൂഡൽഹി: കരോൾബാഗ്​ തീപിടിത്തത്തിൽ 17 പേർ​െകാല്ലപ്പെട്ട സംഭവത്തിൽ ഹോട്ടൽ അർപിത്​ പാലസി​​െൻറ ഉടമ​െയ ക്രൈംബ ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തു. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്നാണ്​ ​േഹാട്ടൽ ഉടമ രാകേഷ്​ ഗോയലിനെ അറസ ്​റ്റ്​ ​െചയ്​തത്​.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷം ഗോയിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഇന്ന്​ കോടതിയിൽ ഹാജരാക്കും. ​രാകേഷ്​ ഗോയിലനും സഹോദരൻ ശർദേന്ദു ഗോയലിനുമെതിരെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

​േഹാട്ടലിൽ ഫയർ അലാം പ്രവർത്തിക്കുകയും അടിയന്തര രക്ഷാമാർഗം തടസപ്പെടുത്താതിരിക്കുകയും ചെയ്​തിരുന്നെങ്കിൽ അപകടത്തി​​െൻറ ആഘാതം കുറക്കാമായിരുന്നെന്നാണ്​ അഗ്​നിശമനസേനാ വിഭാഗം അറിയിച്ചത്​. ഹോട്ടലിൽ അപകടസമയം 55 അതിഥികൾ ഉണ്ടായിരുന്നു. പുലർച്ചെ നാലിന്​ തീപിടിത്തമുണ്ടാകു​േമ്പാൾ എല്ലാവരും ഉറക്കത്തിലായിരുന്നു.

അപകടം നടന്ന ഉടൻ ഹോട്ടൽ മാനേജ്​മ​െൻറ്​ അഗ്​നിശമന സേനയെ വിവരമറിയിച്ചില്ലെന്നും സേന കുറ്റപ്പെടുത്തിയിരുന്നു. നാലുമണിക്ക്​ തീപിടിത്ത മുണ്ടായിട്ടും തീ ഹോട്ടലാകെ പടർന്ന ശേഷം 4.35 നാണ്​ വിവരം അഗ്നിശമനസേനയെ അറിയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Owner of Karol Bagh Hotel Arrested from Delhi Airport - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.