അഫ്രീനും കുടുംബത്തിനും പിന്തുണയുമായി ഉവൈസി; 'പ്രതികരിക്കുന്ന മുസ്‌ലിമാകുന്നത് ഇവിടെ കുറ്റകൃത്യം'

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ ഭാഗമായതിന്റെ പേരിൽ ഉത്തർപ്രദേശ് സർക്കാർ വീട് പൊളിച്ചു നീക്കിയ വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമക്കും കുടുംബത്തിനും ഒപ്പമാണ് താനെന്നും പ്രതികരിക്കുന്ന മുസ്‌ലിമാകുന്നത് ഈ നാട്ടിൽ കുറ്റകൃത്യമാണെന്നും ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ട്വിറ്ററിലൂടെ അദ്ദേഹം പിന്തുണയർപ്പിച്ചത്.

ഉത്തർപ്രദേശിൽ അഞ്ചു കർഷകരെ വാഹനമിടിച്ച് കൊന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിട്ടും അയാളുടെ വീട് സുരക്ഷിതമാണെന്നും വിദ്വേഷ പ്രസ്താവനകൾ നടത്തിയ യതിയും സംഘവും സ്വൈര്യമായി വിഹരിക്കുകയാണെന്നും ട്വിറ്റർ കുറിപ്പിൽ ഉവൈസി ചൂണ്ടിക്കാട്ടി. കസ്റ്റഡി പീഡനം നടത്തുന്ന പൊലീസുകാർക്ക് അനുമോദനങ്ങൾ ലഭിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - Owaisi supports Afrin and family; 'Becoming a responding Muslim is a crime in this country'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.