അസദുദ്ദീൻ ഉവൈസി
ഒരേയൊരു ലക്ഷ്യം മാത്രം മുന്നിൽ; അതിനായി മഹാഗഡ്ബന്ധനുമായി കൈകോർക്കാൻ തയാർ, സഹകരിക്കാനില്ലെങ്കിൽ പാർട്ടി സ്വന്തം നിലക്ക് മത്സരിക്കും -ഉവൈസി
ഹൈദരാബാദ്: ബിഹാറിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തെ പരാജയപ്പെടുത്താൻ അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം) മഹാഗഡ്ബന്ധനുമായി കൈകോർക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് ഈ വർഷാവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാറിൽ എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്താതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്ന് ഉവൈസി വ്യക്തമാക്കി. സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് മഹാഗഡ്ബന്ധൻ നേതാക്കളുമായി ചർച്ച നടത്താൻ എ.ഐ.എം.ഐ.എമ്മിന്റെ ബിഹാർ പ്രസിഡന്റ് അഖ്താറുൽ ഇമാനെയാണ് ചുമതലപ്പെടുത്തിയതെന്നും ഉവൈസി വെളിപ്പെടുത്തി.
അതേസമയം, മഹാഗഡ്ബന്ധൻ സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ ബിഹാറിലുടനീളം എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തുമെന്നും ഉവൈസി വ്യക്തമാക്കി. ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ ഉവൈസിയുടെ പാർട്ടിക്ക് വ്യക്തമായ സ്വാധീനമുണ്ട്. സീമാഞ്ചലിൽ അഞ്ച് സീറ്റുകളാണ് ഉവൈസിയുടെ പാർട്ടിക്ക് ലഭിച്ചത്.
എന്നാൽ, 2022ലെ തെരഞ്ഞെടുപ്പിന് ശേഷം ഉവൈസിയുടെ നാല് എം.എൽ.എമാർ തേജസ്വി യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നത് കനത്ത തിരിച്ചടിയായിരുന്നു. നേരത്തെ ബിഹാറിൽ വോട്ടർ പട്ടികക്കെതിരെ ഉവൈസി വിമർശനം ഉന്നയിച്ചിരുന്നു. നിയമപരമായി അതിനെ ചോദ്യം ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.