ന്യൂഡൽഹി: 115 രാഷ്ട്രീയക്കാർക്കെതിരെയുള്ളതുൾപ്പെടെ സി.ബി.െഎ അന്വേഷണത്തിലുള്ള 6,400 അഴിമതിക്കേസാണ് രാജ്യത്തെ കോടതികളിൽ വിചാരണ കാത്തുകിടക്കുന്നെതന്ന് കേന്ദ്രസർക്കാർ. ഇൗ വർഷം ജൂൺവരെ സി.ബി.െഎ രജിസ്റ്റർ ചെയ്തത് 339 അഴിമതിക്കേസാണ്.ഇവയിൽ 487 സർക്കാർ ഉദ്യോഗസ്ഥരും മറ്റ് 660 വ്യക്തികളും 14 രാഷ്ട്രീയക്കാരും ഉൾപ്പെട്ടിട്ടുള്ളതായും പേഴ്സനൽ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ എഴുതിനൽകിയ മറുപടിയിൽ അറിയിച്ചു.
2016ൽ സി.ബി.െഎ 2,842 പേർക്കെതിരെ 673 കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആറ് രാഷ്ട്രീയക്കാരും ഉൾപ്പെടും. 2015ൽ രജിസ്റ്റർ ചെയ്ത 617 അഴിമതിക്കേസിൽപ്പെട്ട 5,957 പേരിൽ 21 രാഷ്ട്രീയക്കാരുണ്ട്. 2017 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 6,414 അഴിമതിക്കേസാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. 16,875 സർക്കാർ ഉദ്യോഗസ്ഥരും 115 രാഷ്ട്രീയക്കാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. 2016ൽ കെട്ടിക്കിടക്കുന്ന കേസുകൾ 6,502 ആയിരുന്നു. ഇൗ വർഷം ജൂൺ 30 വരെ 199 കേസുകളിൽ തീർപ്പായി. 228 സർക്കാരുദ്യോഗസ്ഥരും മറ്റ് 192 പേരും ശിക്ഷിക്കപ്പെട്ടതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.