ബി.ജെ.പിയുടെ ഔദ്യോഗിക യൂടൂബ് പേജിൽ നൽകിയ പ്രധാനമ​ന്ത്രിയുടെ ‘മൻ കി ബാത്ത്’​ പ്രസംഗത്തിൽ നിന്ന്​

മോദിയുടെ 'ഇന്ത്യൻ പട്ടി' പ്രസംഗത്തിന്​ ഡിസ്​ലൈക്കി​െൻറ കൂമ്പാരം

ന്യൂഡൽഹി: രാജ്യം സ്വയം പര്യാപ്​തത നേടാൻ വീടുകളിൽ ഇന്ത്യൻ പട്ടിയെ വളർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കീ ബാത്​' പ്രസംഗത്തിന്​ യൂടൂബിൽ ഡിസ്​ലൈക്കി​െൻറ കൂമ്പാരം. ശനിയാഴ്​ച ബിജെപിയുടെ ഔദ്യോഗിക യൂടൂബ് പേജിലാണ്​ വീഡിയോ റിലീസ്​ ചെയ്തത്​. ഇതിനകം 85,000 പേർ ലൈക്​ അടിച്ചപ്പോൾ അതി​െൻറ ഏഴിരട്ടിയോളം പേരാണ്​ ഡിസ്​ലൈക്​ രേഖപ്പെടുത്തി​. തിങ്കളാഴ്​ച വൈകീട്ട്​ വരെ ഡിസ്​ലൈക്​ അടിച്ചവരുടെ എണ്ണം 6.05 ലക്ഷം കവിഞ്ഞു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യം സ്വയംപര്യാപ്‌തത നേടാൻ വളർത്തു പട്ടികൾ ഉൾപ്പെടെ എല്ലാ മേഖലയിലും ആത്മനിർഭർ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിൽ പറഞ്ഞത്​.

ഇതി​െൻറ ഭാഗമായി വീടുകളിൽ വളർത്താൻ ഇന്ത്യൻ വംശത്തിലുള്ള നായ്‌ക്കളെ തെരഞ്ഞെടുക്കണം. പ്രാദേശിക കളിപ്പാട്ടങ്ങൾ കൂടുതലായി ഉണ്ടാക്കണം എന്നൊക്കെയായിരുന്നു ആഹ്വാനം. കുട്ടികളെ കളിപ്പാട്ടം ഉണ്ടാക്കാൻ പഠിപ്പിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ ഉൾപ്പെടുത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.