പ്രതിദിനം അരലക്ഷം കടന്ന്​ കോവിഡ്​ രോഗികൾ; മരണം 779

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിനം 50,000 കടന്ന്​ കോവിഡ്​ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോട രാജ്യത്ത്​ കോവിഡ്​ ബാധിതരുട എണ്ണം 16 ലക്ഷം കടന്നു. മൂന്നുദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചതന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ രണ്ടാംദിവസമാണ്​ 50,000ൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതുവരെ 10.58 ലക്ഷംപേർ കോവിഡിൽനിന്ന്​ മുക്തിനേടി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 64.54 ശതമാനമാണ്​. 24 മണിക്കൂറിനിടെ 779 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 35,747 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജനുവരി 30ന്​ കേരളത്തിൽ ആദ്യ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയതിന്​ ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാൻ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ്​ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്​. എന്നാൽ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ആശങ്ക ഉയർത്തുന്നു. രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോഗം സ്​ഥിരീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.

ഇന്ത്യയിൽ കോവിഡ്​ രോഗബാധിതരിൽ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രയിലും തമിഴ്​നാട്ടിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്​ട്രയിൽ വ്യാഴാഴ്​ച 11,000 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,11,798 ആയി. തമിഴ്​നാട്ടിൽ ഇതുവരെ 2,39,978 പേർക്കും ഡൽഹിയിൽ 1,34,403 പേർക്കും രോഗം സ്​ഥിരീകരിച്ചു. കർണാടകയിൽ 6128 പേർക്കാണ്​ കഴിഞ്ഞ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. 83 മരണവും റിപ്പോർട്ട്​ ചെയ്​തു.
 

Full View
Tags:    
News Summary - Over 55,000 Covid 19 Cases In India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.