ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകൾ; സുപ്രീംകോടതിയിൽ മാത്രം 80,000

ന്യൂഡൽഹി: ഇന്ത്യയിലെ കോടതികളിൽ അഞ്ചു കോടിയിലേറെ കേസുകൾ കെട്ടിക്കിടക്കുന്നതായി റി​പ്പോർട്ട്. സുപ്രീംകോടതിയിൽ മാത്രം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 80,000 വരും.

ഡിസംബർ ഒന്നിന് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ലോക്സഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. 25 ഹൈകോടതികളിലായി തീർപ്പുകൽപിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം 61 ലക്ഷം വരും.

ജില്ല, സബോർഡിനേറ്റ് കോടതികളിലായി 4.46 കോടിയിലേറെ കേസുകൾ പെൻഡിങ്ങിലുണ്ടെന്നും നിയമമന്ത്രി അറിയിച്ചു.

ഇന്ത്യൻ ജുഡീഷ്യറിയിൽ 26,568 ജഡ്ജിമാരാണുള്ളത്. സുപ്രീംകോടതിയിൽ 34 ജഡ്ജിമാരും ഹൈകോടതികളിൽ 1114 ജഡ്ജിമാരുമാണുള്ളത്. 25,420 ജഡ്ജിമാരാണ് ജില്ല,സബോർഡിനേറ്റ് കോടതികളിലെ അംഗബലം.

Tags:    
News Summary - Over 5 cr cases pending in Indian courts, 80K in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.