രാജ്യത്ത്​ 24 മണിക്കൂറിനിടെ 20,903 കോവിഡ്​ ബാധിതർ, മരണം 379

ന്യൂഡൽഹി: രാജ്യത്ത്​ ഒറ്റദിവസം 20,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 20,903 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 6,25,544 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 379 മരണവും സ്​ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 18,213 ആയി ഉയർന്നെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

3,79,892 പേർ രോഗമുക്തി നേടി. 2,27,439 പേരാണ്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. ഇതോടെ രാജ്യ​ത്തെ രോഗമുക്തി നിരക്ക്​ 60.72 ശതമാനമായി. 

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 1,86,626 പേർക്ക്​ സംസ്​ഥാനത്ത്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. 8178 പേരാണ്​ മഹാരാഷ്​ട്രയിൽ മരിച്ചത്​.
മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്​, ഗുജറാത്ത്​, ഉത്തർപ്രദേശ്​, പശ്ചിമബംഗാൾ, രാജസ്​ഥാൻ എന്നിവയാണ്​​ രോഗബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു സംസ്​ഥാനങ്ങൾ. 

തമിഴ്​നാട്ടിൽ 4,343 പേർക്കാണ്​ വ്യാഴാഴ്​ച പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 98,000 പേർക്ക്​ തമിഴ്​നാട്ടിൽ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. സംസ്​ഥാനത്തെ രോഗബാധിതരിൽ 63.6 ശതമാനവും ​ചെന്നൈയിലാണ്​. കർണാടകയിൽ 18,000 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ബംഗളൂരുവിലാണ്​ സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതർ.  


LATEST VIDEO

Full View
Tags:    
News Summary - Over 20,000 Covid Cases In India In 24 Hours For First Time -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.