ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ഒരു കോടി ഡോസ് വാക്സിനുണ്ടെന്ന് കേന്ദ്രസർക്കാർ. 47,43,580 വാക്സിൻ ഡോസുകൾ വൈകാതെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 26,69,14,930 ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.
ഇതിൽ പാഴാക്കിയത് ഉൾപ്പടെ 25,67,21,069 ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉപയോഗിച്ചത്. 1,05,61,861 ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്ത് വിട്ടത്.
മൂന്ന് ദിവസത്തിനുള്ളിൽ 47,43,580 വാക്സിൻ ഡോസ് കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന വാക്സിൻ നയത്തിൽ കഴിഞ്ഞാഴ്ചയാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇതോടെ വാക്സിൻ വിതരണം പൂർണമായും കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.