ബുലന്ദ്ഷഹർ: ഖുർജയിൽ 20 കുടുംബങ്ങളിലെ നൂറിലധികം പേർ ഞായറാഴ്ച ഹിന്ദുമതം സ്വീകരിച്ചതായി ബി.ജെ.പി എം.എൽ.എ അവകാശപ്പെട്ടു. തീവ്ര വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിക്കുന്ന മതംമാറ്റ പരിപാടിയായ “ഘർ വാപസി”ക്കിടെയാണ് മതപരിവർത്തനം നടന്നതെന്ന് എം.എൽ.എ പറഞ്ഞു.
‘‘വ്യത്യസ്‌ത മതങ്ങളിലെ 20 കുടുംബങ്ങളിൽ നിന്നുള്ള 100-125 പേർ സന്തോഷത്തോടെ സനാതന ധർമ്മം -ഹിന്ദുത്വം സ്വീകരിച്ചു” -ഖുർജ എം.എൽ.എ മിനാക്ഷി സിംഗ് പറഞ്ഞു. സാഹചര്യമോ ആശയക്കുഴപ്പമോ കാരണം തലമുറകൾക്ക് മുമ്പ് “സനാതന ധർമ്മം” ഉപേക്ഷിച്ചവരെ വീണ്ടും ഹിന്ദു സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഇനി മുതൽ ശ്രീരാമനോടും ശ്രീകൃഷ്ണനോടും മറ്റ് സനാതന ദേവതകളോടും പ്രാർത്ഥിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു’’ -സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.