എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ തകരാർ; ഡൽഹി വിമാനത്താവളത്തിൽ നൂറോളം വിമാനസർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ തകരാറ് മൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ വൈകി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച തകരാറ് ഓട്ടോ ട്രാക്ക് സിസ്റ്റത്തെയും (എ.ടി.എസ്) ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തെ (എ.എം.എസ്.എസ്) ബാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. തകരാർ പുന:സ്ഥാപിക്കാൻ സാങ്കേതിക സംഘം ശ്രമിക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടണമെന്നും മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാ വിധ സഹായവും നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. സ്പേസ് ജെറ്റ്, ഇൻഡിഗോ എന്നിവയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 1,500ലധികം വിമാന സർവീസുകളാണ് ഒരു ദിവസം ഇവിടെ നടക്കുന്നത്. 

Tags:    
News Summary - Over 100 flights delayed at Delhi airport due to technical glitch in ATC system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.