Posted On
date_range Updated On
date_range പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിനിടെ ഭക്ഷ്യവിഷബാധ; 100ലധികം പേർ ആശുപത്രിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിനിടെ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികം ആളുകൾ ആശുപത്രിയിൽ. കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നരേന്ദ്രപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പ്രാദേശിക പള്ളിയിൽ ഇഫ്താർ വിരുന്ന് നടന്നത്. ശനിയാഴ്ചയോടെയാണ് രോഗികളുടെ എണ്ണം വർധിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.