പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയുടെ അച്ഛനെ കുത്തിക്കൊന്നു

ന്യൂഡൽഹി: പീഡനകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയുടെ അച്ഛനെ കുത്തിക്കൊന്നു. ഏപ്രിൽ ആറിന് രാത്രി 10മണിടെ  അമർ കോളനിയിലാണ് സംഭവം. തെരുവിൽ ഭക്ഷണം വിൽക്കുന്ന 50കാരനാണ് കൊല്ലെപ്പട്ടത്. പൊതുജനങ്ങൾ നോക്കിനിൽകെ പ്രതി 24 തവണയാണ് ഇയാളെ കത്തികൊണ്ട് കുത്തിയത്.

തെരുവു കച്ചവടക്കാര​െൻറ മകളെ പീഡിപ്പിച്ച കേസിൽ നാലു വർഷം മുമ്പാണ് ബാൽ കരൺ യാദവ് എന്ന 23കാരൻ പൊലീസ് പിടിയിലാകുന്നത്. അന്നു മുതൽ പെൺകുട്ടിയുടെ കുടുംബത്തോട് പക വെച്ചു പുലർത്തുകയായിരുന്നു ബാൽ കരൺ യാദവെന്ന് പൊലീസ് പറയുന്നു. 2014 നവംബറിൽ ഇയാൾക്ക് പീഡനക്കേസിൽ ജാമ്യം ലഭിച്ചിരുന്നു.  

 

Tags:    
News Summary - Out on Bail, Stalker Stabs Girl's Father 24 Times in Full Public View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.