യു.പിയിൽ ലൗ ജിഹാദെന്ന് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ ആക്രമണം

മീറത്ത്: ഉത്തർപ്രദേശിലെ മീറത്തിൽ ലൗ ജിഹാദെന്ന് ആരോപിച്ച് യുവാവിനും യുവതിക്കും നേരെ ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ ആക്രമണം. ഒരു കൂട്ടം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും യുവതിയെയും അക്രമിക്കുകയായിരുന്നു.

നീ ആരാണ്, ഇവിടെ എന്ത് ചെയ്യുന്നു, നിന്‍റെ പിതാവിന്‍റെ പേരെന്ത് എന്ന് ചോദിച്ചായിരുന്നു യുവവാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. ഇവരെ പൊതു സ്ഥലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതോടെ നീ മതപരിവർത്തനം നടത്തിയ ആളാണോയെന്ന് ചോദിച്ചും അക്രമം തുടർന്നു. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. വീടിനുള്ളിൽ യുവാവിനെയും യുവതിയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നെന്നും യുവവാഹിനി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപംകൊടുത്ത സംഘടനയാണ് ഹിന്ദു യുവവാഹിനി.

Full View
Tags:    
News Summary - ouple In UP Harassed By Hindu Yuva Vahini Founded By Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.