ഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തിെൻറ ഭാഗമായുള്ള പനീർപൂ പ്രദർശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് പ്രദർശനം അവസാനിക്കും. 15ാമത് ഷോയിൽ റോസ് പൂക്കൾക്കൊണ്ട് നിർമിച്ച 15 അടി നീളവും 10 അടി ഉയരവുമുള്ള സെൽഫി സ്പോട്ട് മാതൃകയാണ് ഏറെ ആകർഷണീയം. കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ഡിക്കൽ, കന്യാകുമാരി, ഈറോഡ്, തിരുനെൽവേലി, തിരുച്ചി എന്നീ ജില്ലകളിലെ കാർഷിക വകുപ്പിെൻറ ഏഴു വിധത്തിലുള്ള ഭരതനാട്യ രൂപവും കാണികളെ ആകർഷിക്കുന്നവയാണ്.
സേലം, മധുര കാർഷിക വകുപ്പുകളുടെ റോക്കറ്റ് മാതൃക തുടങ്ങി വിവിധ കാഴ്ചകളാണ് വിനോദ സഞ്ചാരികൾക്കായി ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്. വിദേശികളടക്കം ആയിരങ്ങളാണ് ശനിയാഴ്ച റോസ് ഗാർഡൻ സന്ദർശിച്ചത്. നീലഗിരി ജില്ല കലക്ടർ ഡോ. പി. ശങ്കർ ഉദ്ഘാടനം ചെയ്തു. എം.പിമാരായ സി. ഗോപാലകൃഷ്ണൻ, കെ.ആർ. അർജുനൻ, ഡി.ആർ.ഒ. ഭാസ്കരപാണ്ഡ്യൻ, ഹോർട്ടികൾചർ ഉപ ഡയറക്ടർ മണി, കൂനൂർ ആർ.ഡി.ഒ ഗീതപ്രിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.