ഇന്ധനവില വർധനക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം; സഭ നിർത്തിവെച്ചു

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ- ഡീസൽ, പാചകവാതക വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തി​ലയിറങ്ങിയതോടെ സഭ ഒരു മണി​വരെ നിർത്തിക്കുവെക്കുകയായിരുന്നു.

കോൺഗ്രസ്​ എം.പിമാർ മുദ്രവാക്യം വിളിക്കുകയും ഇന്ധനവില വർധനയിൽ ചർച്ച വേണമെന്ന്​ ആവശ്യപ്പെടുകയുംചെയ്​തു. അഞ്ചു സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രചരണം കൊഴു​ക്കു​േമ്പാഴാണ്​ ഇരു സഭകളിലും ജനദ്രോഹ വിഷയം ഉയർത്തികൊണ്ടുവരാനു​ള്ള പ്രതിപക്ഷ നീക്കം. ഇന്ധനവില വർധനക്ക്​ പുറമെ മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭവും ചർച്ചചെയ്യണമെന്നാണ്​ ആവശ്യം.

ബംഗാളിൽ തെ​രഞ്ഞെടുപ്പ്​ ചൂട്​ പിടിച്ചതോടെ എം.പിമാർക്ക്​ പ​ങ്കെടുക്കാൻ കഴിയാത്തതിനാൽ സഭ മാറ്റി വെക്കണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസ്​ എം.പിമാരുടെ ആവശ്യം.

ഇന്ധന വിലക്കയറ്റം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്​ രാജ്യസഭ പ്രതിപക്ഷ നേതാവ്​ മല്ലികാർജുർ ഖാർഗെ നൽകിയ നോട്ടീസ്​ അധ്യക്ഷൻ അനുവദിച്ചില്ല. ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയം ചർച്ചചെയ്യാമെന്ന്​ അധ്യക്ഷൻ എം. വെങ്കയ്യനായിഡു അറിയിക്കുകയായിരുന്നു. ഇതോടെയാണ്​ കോൺഗ്രസ്​ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്​.

'പെട്രോൾ ലിറ്ററിന്​ 100 രൂപ കടന്നു. ഡീസലിന്‍റെ വിലയും ഉയർന്ന്​ 80നോട്​ അടുത്തെത്തി. 2014 മുതൽ എക്​സൈസ്​ തീരുവയായി 21 ലക്ഷം കോടി രൂപയാണ്​ സർക്കാറിന്​ ലഭിച്ചത്​. അതുകൊണ്ടുതന്നെ രാജ്യം ദുരിതമനുഭവിക്കുകയും ​വില കുതിക്കുകയും ചെയ്യുന്നു' -ഖാർഗെ പറഞ്ഞു.

Tags:    
News Summary - Opposition Protests Over Fuel Prices In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.