പെഗസസ്: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡൽഹി: പെഗസസ് ചാരവൃത്തി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും. സ്വതന്ത്ര അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാണ് വിവിധ കക്ഷികളുടെ ആവശ്യം.

പെഗസസ് വിഷയം എന്നത് രാജ്യ സുരക്ഷയിൽ ഏറ്റവും ഗൗരവമുള്ളതാണ്. ഭയരഹിതവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചാരവൃത്തി വിഷയം പാർലമെന്‍റിൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾക്കെതിരെ ബി.ജെ.പി രംഗത്തു വന്നിരുന്നു. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയ ബി.ജെ.പി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു.

വിവാദത്തിൽ അന്വേഷണം ആവശ്യപ്പട്ട് മാധ്യമപ്രവർത്തകൻ എൻ.റാം, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്​, അഭിഭാഷകൻ എം.എൽ.ശർമ്മ എന്നിവർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു​. മാധ്യപ്രവർത്തകർ, രാഷ്​ട്രീയം നേതാക്കാൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയെല്ലാം ഫോൺ പെഗസസ്​ ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ ചോർത്തിയെന്ന കേസിൽ അന്വേഷണം വേണമെന്നാണ് ഹരജിയിലെ​ ആവശ്യം.

പാ​ർ​ല​മെന്‍റിന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ർ​ച്ച​യാ​യി സ്​​തം​ഭി​പ്പി​ക്കു​ന്ന ചാ​ര​വൃ​ത്തി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ 500 പ്ര​മു​ഖ​ർ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ക​ത്തെ​ഴു​തി​യ​തി​യിരുന്നു.

Tags:    
News Summary - Opposition parties likely to seek Supreme Court's intervention on Pegasus issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.