യു.പിയിൽ മറ്റു പാർട്ടികൾ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി -യോഗി ആദിത്യനാഥ്

ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് എതിരാളികളില്ലെന്നും ഗോരഖ്പൂർ സീറ്റിലെ സ്ഥാനാർഥി എന്ന നിലയിൽ യാതൊരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 2022ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് യോഗി ആദിത്യനാഥ് ഇത്തരത്തിൽ മറുപടി നൽകിയത്.

പ്രധാനമന്ത്രി സ്ഥാനമോഹമുണ്ടോ എന്ന ചോദ്യത്തിന് താന്‍ പാര്‍ട്ടി ഏല്‍പിക്കുന്ന ദൗത്യങ്ങള്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തകനാണെന്നും ഒരു പദവിയുടെയും കസേരയുടെയും പിന്നാലെ ഓടിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'സമാജ് വാദി പാർട്ടിക്ക് ഒരു മാറ്റവുമില്ല. പഴയതുപോലെ തന്നെ ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദത്തെ സാഹായിക്കുന്നവര്‍ക്കുമാണ് അവര്‍ സീറ്റ് നല്‍കുന്നത്' -അദ്ദേഹം പറഞ്ഞു.

നിയമം ലംഘിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന അഖിലേഷ് യാദവിന്റെ റാലികളിലെ പ്രഖ്യാപനത്തെ പരിഹസിച്ച മുഖ്യമന്ത്രി, പഴയ ഭരണം തിരികെ കൊണ്ടുവരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടുകൂടാന്‍ അദ്ദേഹം ആവശ്യപ്പെടുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു.

ലഖീംപൂര്‍ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തെ ബ്രിട്ടീഷ് ഭരണകാലത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയോട് ഉപമിച്ച അഖിലേഷിന്റെ പരാമര്‍ശത്തോടും യോഗി ആദിത്യനാഥ് പ്രതികരിച്ചു. നിയമം അതിന്‍റെ വഴിക്ക് നീങ്ങുമെന്നും സംസ്ഥാന സര്‍ക്കാറിന് ഇതിലൊന്നും ചെയ്യാനില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ലഖീംപൂര്‍ഖേരി സംഭവത്തില്‍ നിന്നും രാഷ്ട്രീയലാഭം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍, കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ബി.ജെ.പി കൊണ്ടുവന്നത്. ഗോരഖ്പൂർ പരമ്പരാഗത ബി.ജെ.പി സീറ്റാണെന്നും ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യോഗി അവകാശപ്പെട്ടു.

Tags:    
News Summary - Oppn parties fighting for second position in UP, No change in SP since 2017: Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.