'പ്രകടനം മാത്രമേയുള്ളൂ, കാര്യമൊന്നുമില്ല';പ്രതിപക്ഷത്തെ കടന്നാക്രമിച്ച്​ യോഗി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ്​ രാഷ്​ട്രീയ പാർട്ടികൾ കാണിക്കാൻ മാത്രം കൊള്ളാവുന്നവരാകുന്നതെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ്​ അടുത്ത വേളയിലാണ്​ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്​ യോഗി രംഗത്തെത്തിയത്​. കടുത്ത ന്യൂനപക്ഷ വിരുദ്ധ വർഗീയതയും തെരഞ്ഞെടുപ്പ്​ അടുത്ത വേളയിൽ യോഗി പ്രയോഗിക്കുന്നു. തീവ്ര ഹിന്ദുത്വ വർഗീയത ഇക്കുറിയും വോട്ട്​ ആക്കി മാറ്റുകയാണ്​ ലക്ഷ്യം.

നേരത്തേ അഖിലേഷ് യാദവിന്റെ 'ജിന്ന' എന്ന്​ വിളിച്ച യോഗി കിഞ്ഞ ദിവസവും അത്​ ആവർത്തിച്ചു. പാകിസ്​താൻ ശത്രുവാണെന്ന് കരുതാത്തവർക്ക്​ ജിന്ന ഒരു സുഹൃത്താണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെയും കാഴ്ചപ്പാടിനെയും കുറിച്ച് എന്ത് പറയാൻ കഴിയും? അവർ സ്വയം സോഷ്യലിസ്റ്റുകൾ എന്ന് വിളിക്കുന്നു. എന്നാൽ അവരുടെ സിരകളിൽ 'തോക്ക് സംസ്‌കാരം' ഒഴുകുന്നു എന്നതാണ് സത്യം.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നഹിദ് ഹസനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് എസ്​.പിയെ യോഗി ആദിത്യനാഥ് നേരത്തെ വിമർശിച്ചിരുന്നു. "യഹി ഉങ്ക സമാജിക് ന്യായ് ഹേ [ഇതാണ് അവരുടെ സാമൂഹിക നീതി],"-മുഖ്യമന്ത്രി യോഗി പറഞ്ഞു.

എസ്​.പിയുടെ സ്​ഥാനാർഥി പട്ടികയെ വിമർശിച്ച്​ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയും പരിഹാസവുമായി രംഗത്തെത്തി. കുറ്റം,അക്രമം, അഴിമതി എന്നിവയുടെ അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുടങ്ങാനുള്ള സന്ദേശമാണ് എസ്പിയുടെ പട്ടികയെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

Tags:    
News Summary - 'Only show off, no action': Yogi Adityanath's dig at Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.