നൽബരി(അസം): കോൺഗ്രസ്- എ.ഐ.യു.ഡി.എഫ് സഖ്യം അസമിൽ അധികാരത്തിൽ വന്നാൽ അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വാതിലുകൾ തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ കോൺഗ്രസ് ഭരണം രക്തച്ചൊരിച്ചിൽ മാത്രമാണ് നടത്തിയതെന്നും അതിൽ ആയിരക്കണക്കിന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെെടന്നെും ഷാ പറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അവർ ഭിന്നത സൃഷ്ടിച്ചതായും അമിത് ഷാ പറഞ്ഞു. കേരളത്തിൽ മുസ്ലിം ലീഗുമായും അസമിൽ എ.ഐ.യു.ഡി.എഫുമായും സഖ്യമുണ്ടാക്കിയ കോൺഗ്രസ് ബി.ജെ.പിയുടെ മേൽ വർഗീയത ആരോപിക്കുന്നുവെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.